വിൻസി യുടെ വെളിപ്പെടുത്തൽ ഗുരുതരം; സിനിമാ സെറ്റുകളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് മന്ത്രി എം ബി രാജേഷ്

നടി വിൻസി യുടെ വെളിപ്പെടുത്തൽ ഗുരുതരമെന്നും അതിനെ ഗൗരവമായി തന്നെ കാണുന്നുവെന്നും മന്ത്രി എം ബി രാജേഷ്. സംഭവം വിശദമായി എക്സൈസ് അന്വേഷിക്കും. മോശമായി പെരുമാറിയത് പോലീസ് അന്വേഷിക്കും. സിനിമാ സെറ്റുകളിൽ കൂടുതൽ പരിശോധനകൾ നടത്തും. പരിശോധിയ്ക്കുമ്പോൾ മറ്റു പ്രശ്നങ്ങളൊന്നും തന്നെയില്ല. പരിശോധന കൂടിയപ്പോൾ ലഹരിയുടെ വിതരണം കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.പാലക്കാട് വിഷയത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന് ഇതുവരെയ്ക്കും പരാതിയൊന്നും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ സർക്കാരിന് എന്ത് ചെയ്യാൻ കഴിയും എന്ന് പരിശോധിക്കും. പാലക്കാട് സംഘർഷാവസ്ഥയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം നടി വിൻസി യുടെ പരാതിയിൽ നടപടിക്ക് ഒരുങ്ങി താരസംഘടനയായ അമ്മ. വിൻസി യുടെ പരാതി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. താരങ്ങളായ അൻസിബ, വിനു മോഹൻ, സരയു എന്നിവരാണ് അന്വേഷണം നടത്തുക. സിനിമ സെറ്റിൽ തനിക്കെതിരെ മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻ സി വെളിപ്പെടുത്തിയിരുന്നു. നടി ഫിലിം ചെയ്‌ബറിനും ഐ സി സി ക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയിലാണ് നടി നടന്റെ പേര് വെളുപ്പെടുത്തിയിരിക്കുന്നത്. സംഭവം എക്‌സൈസ് അന്വേഷിക്കും. സൂത്രവാക്യം എന്ന സിനിമ സെറ്റിൽ വെച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്.
