THAVANUR
രോഗ പ്രതിരോധ പരിശോധന നടത്തി

തവനൂർ | ഇതര സംസ്ഥാന തൊഴിലാളികളുടെ രോഗ പ്രതിരോധ പരിശോധന നടത്തി. ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായാണ് പരിശോധന നടന്നത്. മലമ്പനി പരിശോധനയ്ക്കുള്ള രക്തസാമ്പിളുകൾ ശേഖരിച്ചു. രക്തസമർദ്ദം, ഷുഗർ എന്നിവയുടെ പരിശോധനയും നടന്നു.കൂരട ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ തങ്ങൾപ്പടിയിൽ നടന്ന പരിശോധനയിൽ ആരോഗ്യ പ്രവർത്തകരായ രാജേഷ് പ്രശാന്തിയിൽ, എം.വി ഷില, കെ.ജി.ശ്രീകാന്തി എന്നിവർ പങ്കെടുത്തു.













