SPORTS
ധോണി ചെന്നൈയുടെ ക്യാപ്റ്റനായി മാറിയപ്പോള്‍ എല്ലാം മാറി:ഹര്‍ഭജന്‍ സിംഗ്

ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ വാനോളം പ്രശംസിച്ച് ഹര്‍ഭജന്‍ സിംഗ്. ധോണി ചെന്നൈയുടെ ക്യാപ്റ്റനായി മാറിയപ്പോള്‍ എല്ലാം മാറിയെന്നും ഒരു 43 കാരന് ക്രിക്കറ്റില്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം കാണിച്ചുകൊടുത്തുവെന്നും ഹര്‍ഭജന്‍ സിംഗ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
മുകളില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ തനിക്ക് എന്തുചെയ്യാനാകുമെന്ന് ക്യാപ്റ്റന്‍ ലോകത്തിന് കാണിച്ചുകൊടുത്തു. ഒമ്ബതാം നമ്ബര്‍ ബാറ്റ് അദ്ദേഹത്തിന് ഒട്ടും യോജിക്കുന്നില്ല. അദ്ദേഹം മികച്ച രീതിയില്‍ ബാറ്റ് ചെയ്തു, ശിവം ദുബെയെയും സഹായിച്ചു. ധോണിക്ക് മിഡാസ് ടച്ച് ഉണ്ട്. അദ്ദേഹം ക്ലോക്കിനെ പിന്നോട്ട് തിരിച്ചു, ഭാജി കൂട്ടിച്ചേര്‍ത്തു.
