കുഞ്ഞാന്റെ കഞ്ഞി കട ശ്രദ്ധേയമാകുന്നു

തൃത്താല | വെള്ളിയാങ്കല്ല് പാലത്തിനടുത്ത് യജ്ഞേശ്വര ക്ഷേത്രത്തിന് സമീപം ഭാരതപ്പുഴയോരത്തേക്ക് വരൂ. ചൂട് കഞ്ഞി കുടിക്കാം ഒപ്പം തന്നെ പ്രകൃതിദത്തമായ വി ഭവങ്ങളും കഴിക്കാം. ചൂട് കഞ്ഞിക്കൊപ്പം സ്പെഷലായി ഓരോ ദിവസങ്ങളിലും വ്യത്യസ്ഥ ഇനങ്ങളായിരിക്കും ഉണ്ടായുക.ഉണ്ണിപ്പിണ്ടി ഉപ്പേരി, ചേമ്പിന്റെ താള്, മാണിത്തട്ട, പൂളക്കിഴങ്ങ്, ചക്കര ക്കിഴങ്ങ്, കൂർക്ക, ഇടീം ചക്ക, പയർ, കായ, തുടങ്ങിയവയൊക്കെയായിരിക്കും ഉണ്ടാകുക. ചക്ക ഉപ്പേരി, മുതിര ഓരോ സീസണനുസരിച്ച് മാറും .ഇന്ന് അച്ചാർ മാങ്ങയാണങ്കിൽ നാളെക്ക് ചാമ്പക്ക അച്ചാർ തയ്യാറാക്കുന്നു. കൂടാതെ ഇരുമ്പാമ്പുളി,അമ്പാഴങ്ങ,നാരങ്ങ പോലുള്ളവയെക്കൊണ്ട് അച്ചാറും തയ്യാറാക്കുന്നു. കൂടാതെ നല്ല പുഴ മത്സ്യങ്ങളും ഉണ്ടായിരിക്കും. ഭാരതപ്പുഴക്ക് തൊട്ടടുത്താണല്ലോ കട. അതിനാൽ നല്ല പുഴ മത്സ്യങ്ങൾ തന്നെയാവും കൂടുതൽ ദിവസങ്ങളിലും.കരിമീൻ, കല്ലുത്തി ( സിലോപ്പി ) തുടങ്ങിയ മീൻ പൊള്ളിച്ച് കൊടുക്കും. ഓരോ ദിവസത്തിനായി ഓരോരോ വിഭവങ്ങൾ തയ്യാറാക്കുന്നു. ഉണ്ണിപ്പിണ്ടിയും ചക്കയും ഇരുമ്പാമ്പുളിയും അമ്പാഴങ്ങയും നാടൻ മാങ്ങയും ഒക്കെ സ്ഥിരമായി എത്തിച്ച് കൊടുക്കുന്ന ചിലരുണ്ട്. അവർക്ക് ചെറിയൊരു തുക സുബ്രമണ്യൻ കൊടുക്കും.. ഇവിടുത്തുകാർ സ്ഥിരമായി കഴിക്കുന്നവരും ഇതിലൂടെ പോകുന്നവരും ഇവിടെ കഞ്ഞി കുടിക്കാൻ നിത്യ സന്ദർശകരാണ്. രാവിലെ പത്ത് മണിക്കു തുടങ്ങും. വൈകീട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം. വെളുത്തൂർ സ്വദേശികളായ സുബ്രമണ്യനും ഭാര്യ ജ്യോത്സന രാജും കൂടിയാണ് നാല് വർഷം മുൻപ് ഈ കഞ്ഞിക്കട ജനം ഏറ്റെടുത്ത് കഴിഞ്ഞു.
വാർത്ത തയ്യറാക്കിയത്:
കണ്ണൻ പന്താവൂർ
