EDAPPAL
എടപ്പാൾ ഗവ.സ്കൂളിൽ സ്നാക്സ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു


എടപ്പാൾ: ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി സ്നാക്സ് ഷോപ്പിന്റെ പ്രവർത്തനം ആരംഭിച്ചു. വർധിച്ച ലഹരി ഉപയോഗത്തിൽ വിദ്യാർത്ഥികൾ അടിമയാകുന്ന സാഹചര്യത്തിൽ കുട്ടികളെ സ്കൂളിനകത്ത് തന്നെ കേന്ദ്രീകരിച്ച് അവരുടെ ശ്രദ്ധ മുഴുവൻ സമയവും സ്കൂളിൽ തന്നെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഈ സ്നാക്സ് ഷോപ്പിന്റെ പ്രവർത്തനം തുടങ്ങി വെച്ചത്.
സ്കൂൾ പ്രിൻസിപ്പൽ കെ.എം ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിന് പിടിഎ പ്രസിഡണ്ട് അഡ്വ.കബീർ കാരിയാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രബിൻ, ഷാജി മാസ്റ്റർ, സതീഷ് മാസ്റ്റർ, മുൻ പിടിഎ പ്രസിഡന്റ് സലാം പോത്തനൂർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
