സൗഹാർദം നിലനിൽക്കാൻ മത-രാഷ്ട്രീയ സംഘടനകൾ ഒറ്റക്കെട്ടാവണം -കാന്തപുരം.

മലപ്പുറം : വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹൃദമാണ് നമ്മുടെ നാടിന്റെ കരുത്തും കരുതലുമെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ഈ സൗഹൃദം നിലനിർത്തുന്നതിന് മത-രാഷ്ട്രീയ സംഘടനകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മേൽമുറി മഅദിൻ അക്കാദമിയിൽ നടന്ന എസ്‌വൈഎസ് കേരള യൂത്ത് കൗൺസിലിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൗൺസിൽ ശനിയാഴ്ച സമാപിച്ചു.
സമൂഹത്തിന്റെ അമരത്തു നിൽക്കുന്നവർ ഇക്കാര്യത്തിൽ അതിജാഗ്രത പുലർത്തണം. അവരുടെ വാക്കുകളും പ്രയോഗങ്ങളും സൗഹൃദം തകർക്കുന്നതാവരുത്. അത് ഏറ്റവുംവലിയ സമൂഹദ്രോഹമാകും. വെറുപ്പിന്റെ ഉത്പാദകരെ കേരളീയസമൂഹം തിരിച്ചറിയണം. വിദ്വേഷം വിതയ്ക്കാൻ താത്പര്യമുള്ള ചിലർ അതിന് പല രീതിയിലുമുള്ള വഴികൾ കണ്ടെത്തുകയാണ്. എല്ലാ സ്പർധകളെയും നമുക്ക് സ്നേഹംകൊണ്ടു പ്രതിരോധിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സമാപനസംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനംചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, സയ്യിദ് ത്വാഹ തങ്ങൾ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, അലവി സഖാഫി കൊളത്തൂർ, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, ഡോ. അബ്ദുൽ ഹകീം അസ്ഹരി എന്നിവർ പ്രസംഗിച്ചു. എസ്‌വൈഎസിന്റെ സംസ്ഥാന ഭാരവാഹികളെ യോഗത്തിൽ കാന്തപുരം പ്രഖ്യാപിച്ചു.
ഭാരവാഹികൾ: ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി (പ്രസി.), ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, സിദ്ദീഖ് സഖാഫി നേമം, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബ്ദുറശീദ് സഖാഫി മെരുവമ്പായി (വൈസ്. പ്രസി.), റഹ്‌മതുല്ല സഖാഫി എളമരം (ജന. സെക്ര.), എം. മുഹമ്മദ് സ്വാദിഖ് വെളിമുക്ക് (ഫിനാൻസ് സെക്ര.). എം.എം. ഇബ്‌റാഹീം എരുമപ്പെട്ടി, ആർ.പി. ഹുസൈൻ ഇരിക്കൂർ, കെ. അബ്ദുറശീദ് നരിക്കോട്, കെ. അബ്ദുൽകലാം മാവൂർ, ഉമർ ഓങ്ങല്ലൂർ, എ.എ. ജഅ്ഫർ ചേലക്കര, അബ്ദുൽ മജീദ് അരിയല്ലൂർ, സി.കെ. ഷക്കീർ അരിമ്പ്ര (സെക്ര.). ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി (പ്രസി), റഹ്‌മതുല്ല സഖാഫി എളമരം (ജന. സെക്ര)
Read later
Share
More
More
എസ്‌വൈഎസ് കേരള യൂത്ത് കൗൺസിൽ സമാപിച്ചു
X
• എസ്‌വൈഎസ് കേരള യൂത്ത് കൗൺസിൽ സമാപനസംഗമത്തിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു. സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി സമീപം