ഒരു അവസരം കൂടിയുണ്ട്! ചെന്നൈ സൂപ്പര്‍ കിങ്സിന് പ്ലേ ഓഫ് കളിക്കാനുള്ള വഴികള്‍!

കളിച്ച ആറ് മത്സരത്തില്‍ അഞ്ചെണ്ണവും തോറ്റ് ടൂർണമെന്‍റില്‍ നിന്നും പുറത്താകുന്ന തരത്തിലുള്ള പ്രകടനമാണ് ഐ.പി.എല്‍ 18ാം സീസണില്‍ ചെന്നൈ സൂപ്പർ കിങ്സ് കാഴ്ചവെക്കുന്നത്.ആദ്യ മത്സരത്തില്‍ വിജയിച്ചതിന് ശേഷം സി.എസ്.കെക്ക് വിജയവഴിയിലേക്ക് തിരിച്ചെത്താൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് സി.എസ്.കെയുടെ തോല്‍വി. പോയിന്‍റ് ടേബിളില്‍ ഒമ്ബതാം സ്ഥാനത്താണ് സി.എസ്.കെ നിലവില്‍.
അഞ്ചെണ്ണം തോറ്റങ്കിലും സി.എസ്.കെക്ക് പ്ലേ ഓഫില്‍ കളിക്കാൻ ഇനിയും അവസരമുണ്ട്. സാധാരണ ഗതിയില്‍ 16 പോയിന്‍റുള്ള ടീമുകളാണ് പ്ലേ ഓഫില്‍ കടക്കുക. എന്നാല്‍ കഴിഞ്ഞ തവണ 14 പോയിന്‍റുമായി റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു പ്ലേ ഓഫ് പ്രവേശനം നടത്തിയിരുന്നു. ഇതുപോലെ സി.എസ്.ക്കും വേണമെങ്കില്‍ പ്ലേ ഓഫില്‍ പ്രവേശിക്കാം. എന്നാല്‍ അടുത്ത മത്സരങ്ങളിലെല്ലാം സി.എസ്.കെക്ക് ജയിച്ചേ മതിയാവു. അതോടൊപ്പം മറ്റ് ടീമുകളുടെ റിസള്‍ട്ടും ആശയിച്ചിരിക്കും സി.എസ്.കെയുടെ മുന്നേറ്റം.
അടുത്ത എല്ലാ മത്സരും സി.എസ്.കെ ജയിച്ചാല്‍ സി.എസ്.കെക്ക് 18 പോയിന്‍റുമായി പ്ലേ ഓഫില്‍ പ്രവേശിക്കാം. ഇനി ആറ് മത്സരം മാത്രമാണ് ജയിക്കുന്നതെങ്കില്‍ പോലും സി.എസ്.കെക്ക് 14 പോയിന്‍റ് സ്വന്തമാക്കികൊണ്ട് പ്ലേ ഓഫില്‍ പ്രവേശിക്കാം.
അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സീസണിലെ ഏറ്റവും ചെറിയ സ്കോർ കുറിച്ച മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ ഒമ്ബത് വിക്കറ്റിന് 103 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 10.1 ഓവറില്‍ ലക്ഷ്യത്തിലെത്തി.
