MALAPPURAMതിരൂർ

പ്രക്ഷോഭ സമരങ്ങൾക്കൊരുങ്ങി ജില്ലാ യു.ഡി.എഫ്സ്പെഷ്യൽ കൺവെൻഷൻ 12 ന് തിരൂരിൽ

മലപ്പുറം : കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച്
നിരന്തരമായ പ്രക്ഷോഭ സമര പരിപാടികൾക്ക് ഒരുങ്ങുന്നതിനായി മലപ്പുറം ജില്ലാ യുഡിഎഫ് 12ന് നാലുമണിക്ക് തിരൂർ ടൗൺ ഹാൾ പരിസരത്ത് സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിക്കുന്നു.
വാർഡ് വിഭജന പ്രക്രിയകൾ പൂർത്തിയാകുന്നതോടെ വാർഡ് തല യു.ഡി.എഫ് പ്രവർത്തനങ്ങളുടെ ശാക്തീകരണം, 24ന് ജില്ലയിൽ എത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന തീരദേശ സമരയാത്രയുടെ പൊന്നാനി, പരപ്പനങ്ങാടി സ്വീകരണങ്ങൾ, സംസ്ഥാന യു.ഡി.എഫ് കമ്മറ്റിയുടെ കർമ്മ പരിപാടികൾ, വിവിധ മേഖലാ തല യു.ഡി.എഫ് യോഗങ്ങൾ എന്നിവയാണ് കൺവൻഷനിലെ പ്രധാനപ്പെട്ട അജണ്ടകൾ.
വാർഡ്‌ തല ഭാരവാഹികൾ മുതൽ ജില്ലാ തല നേതാക്കളും ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും പോഷക ഘടകങ്ങളുടെ നേതാക്കൾ വരെ സംഗമിക്കുന്ന കൺവൻഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപ നേതാവ് പി. കെ കുഞ്ഞാലികുട്ടി, മുതിർന്ന യു.ഡി.എഫ് നേതാക്കളായ എ.പി. അനിൽ കുമാർ എം.എൽ.എ, കെ.പി.എ. മജീദ്, പി. അബ്ദുൽഹമീദ് എം.എൽ.എ, വി.എസ്. ജോയ്, ആര്യാടൻ ഷൗക്കത്ത്, കുറുക്കോളി മൊയ്തീൻ എം.എൽ.എ, ജില്ലയിൽ നിന്നുള്ള മറ്റു എം.എൽ.എ മാരും സംസ്ഥാന ജില്ലാ നേതാക്കളും മറ്റു ഘടകകക്ഷി നേതാക്കളും സംബന്ധിക്കും. യു.ഡി.എഫ്. വാർഡ്‌, പഞ്ചായത്ത്, നിയോജക മണ്ഡലം ഭാരവാഹികളും പോഷക ഘടകങ്ങളുടെ ഭാരവാഹികളും ജനപ്രതിനിധികളും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ് മോഹനും കൺവീനർ അഷറഫ് കോക്കൂരും അഭ്യർഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button