CHANGARAMKULAM
മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് നടത്തി

ചങ്ങരംകുളം | ആലംങ്കോട് കൃഷിഭവൻ പരിധിയിൽ മൂന്നാംവാർഡിലെ പരമ്പരാഗത കർഷകനായ കുഞ്ഞിമുഹമ്മദും ഭാര്യ ആമിനകുട്ടിയും ചേർന്ന് നടത്തിയ
മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് നടത്തി. മൂന്നാം വാർഡ് മെമ്പർ ചന്ദ്രിമതി അസിസ്റ്റന്റ് കൃഷി ഓഫീസർ മനോജ് സി പി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ.
സിഡിഎസ് ചെയർപേഴ്സൺഷമീന ആശംസകൾ പറഞ്ഞു. കുഞ്ഞു മുഹമ്മദ് കൃഷി ചെയ്‌ത വിവിധയിനം പച്ചക്കറികളയ കുമ്പളം, പടവലം, ചിരങ്ങ, എന്നിവയുടെയും വിള വെടുപ്പ് ഉദ്ഘാടനവും നടത്തുകയുണ്ടായി. കർഷകരായ ജംഷീർ, സിദ്ധിഖ് എന്നിവർ പങ്കെടുത്തു
