KERALA
ഇന്ന് ഇഎംഎസ് ദിനം; ഇതിഹാസ ജീവിതത്തിന്റെ ഓർമയിൽ കേരളം

ആധുനിക കേരളത്തിന്റെ ശിൽപിയും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ EMS എന്ന ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് വിടവാങ്ങിയിട്ട് ഇന്ന് 27 വർഷം. ആധുനിക കേരളത്തിന്റെ ഭാവി നിർണയിച്ച ഭരണകർത്താവും സാമൂഹ്യ-സാംസ്കാരിക ഇടപെടലുകളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കമ്യൂണിസ്റ്റ് നേതാവുമായിരുന്നു EMS. 6 തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2 തവണ മുഖ്യമന്ത്രിയും 15 കൊല്ലം പ്രതിപക്ഷ നേതാവുമായിരുന്നു.
