കിടപ്പു മുറിയിലെ എസി വൃത്തിയാക്കാൻ ചെന്ന വീട്ടുടമ ഞെട്ടി; എസിക്കുള്ളില്‍ നിറയെ പാമ്ബും കുഞ്ഞുങ്ങളും

കുറച്ചു കാലം വീടും വീട്ടുപകരണങ്ങളും ഒക്കെ ഉപയോഗിക്കാതിരുന്നാല്‍ അത് കേടാകുന്നത് പതിവാണ്. വീട്ടുപകരണങ്ങള്‍ ഉപയോഗിക്കാതിരുന്നാല്‍ അതിനുള്ളില്‍ എലിയോ,പല്ലിയോ, പാറ്റയോ ഒക്കെ കയറി അത് കേടാക്കാറുണ്ട്.എന്നാല്‍ ആരെയും ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് വിശാഖപട്ടണത്തെ പെൻഡുർത്തി ജില്ലയിലെ സത്യനാരായണയുടെ വീട്ടില്‍ നടന്നിരിക്കുന്നത്. വീട്ടിലെ കിടപ്പു മുറിയിലെ എസിക്കുള്ളില്‍ നിന്നും പാമ്ബിനെയും പാമ്ബിൻ കുഞ്ഞുങ്ങളെയുമാണ് കണ്ടെത്തിയിരിക്കുന്നത്. കുറച്ചുകാലമായി ഉപയോഗിക്കാതിരുന്ന എസി വൃത്തിയാക്കുന്നതിനിടെ വീട്ടുടമ തന്നെയാണ് പാമ്ബിനെ ആദ്യം കണ്ടത്. അദ്ദേഹം ആദ്യം കരുതിയത് ഒരു പാമ്ബ് മാത്രമാണെന്നാണ് എന്നാല്‍ തൊട്ടു പിന്നാലെ ഒരു പാമ്ബിൻ കുട്ടം തന്നെ എസിക്കുള്ളിലുണ്ടെന്ന് അദ്ദേഹം മനസിലാക്കി. മുട്ട വിരിഞ്ഞ നിലയില്‍ നിരവധി പാമ്ബിൻ കുഞ്ഞുങ്ങളാണ് എസിക്കുള്ളിലുണ്ടായിരുന്നത്.
അപകട സാധ്യത മനസ്സിലാക്കിയ സത്യനാരായണ, ഉടൻതന്നെ സമീപത്തെ ഒരു പ്രൊഫഷണല്‍ പാമ്ബ് പിടുത്തക്കാരന്റെ സഹായം തേടി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്ബുപിടുത്തക്കാരൻ പാമ്ബിനെയും അതിന്റെ ചെറിയ കുഞ്ഞുങ്ങളെയും ശ്രദ്ധാപൂർവ്വം പുറത്തെടുത്തു, അവയെ ഏറെ സുരക്ഷിതമായി തന്നെ എസിയില്‍ നിന്നും നീക്കം ചെയ്തു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും വീഡിയോയില്‍ പകർത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. വിരിഞ്ഞ കുഞ്ഞുങ്ങളെ രക്ഷാപ്രവർത്തകൻ ജാഗ്രതയോടെ കവറിനുള്ളിലാക്കി നീക്കം ചെയ്തു. അസാധാരണമായി സംഭവം സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടെയില്‍ അമ്ബരപ്പുളവാക്കി.
