ചങ്ങരംകുളത്ത് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ;പിടിയിൽ ആയത് ചിയ്യാന്നൂർ, കക്കിടിപ്പുറം, പൊന്നാനി സ്വദേശികൾ

ചങ്ങരംകുളം:ഒന്നര കിലോ കഞ്ചാവുമായി മൂന്ന് പേർ ചങ്ങരംകുളം പോലീസിന്റെ പിടിയിൽ. ചങ്ങരംകുളം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആലംകൊട് ചിയ്യാനൂർ സ്വദേശി പരപ്പിൽ വീട്ടിൽ സജിത്ത് (30),പൊന്നാനി സ്വദേശിയും ഇപ്പോൾ എരമംഗലത്ത് വാടക വീട്ടിൽ താമസിക്കുന്ന പള്ളിതാഴത്ത് ഷഫീഖ് (23), കക്കിടിപ്പുറം സ്വദേശി ഒടിച്ചുത്തുഞാലിൽ വീട്ടിൽ ആഷിക്ക് (24) എന്നിവരെ ചങ്ങരംകുളം സി ഐ ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.വൈദ്യ പരിശോധനക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജറാക്കും. ചങ്ങരംകുളം പ്രദേശത്ത് ലഹരി മാഫിയ സംഘങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ചങ്ങരംകുളം സി ഐ ഷൈനിന്റെ നേതൃത്വത്തിൽ വ്യാപകമായി പരിശോധനകൾ നടന്നു വരുകയാണ്. 15 വയസ്സ് പോലും ആകാത്ത കുട്ടികൾ അടക്കം ലഹരി വിൽപ്പനക്കാരായി മാറിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ ലഹരി വിൽപ്പനയും ഉപയോഗവും തടയാൻ പൊതു ജനങ്ങൾ ശ്രദ്ധ പുലർത്തണമെന്ന് ചങ്ങരംകുളം സി ഐ അറിയിച്ചു.
