PONNANI
വിവിധ സ്ഥലങ്ങളിൽ ഹിജ്റ കമ്മിറ്റി പെരുന്നാൾ നമസ്കാരം നടത്തി

പൊന്നാനി:കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഹിജ്റ കമ്മിറ്റി ചെറിയ പെരുന്നാൾ ആഘോഷിച്ചു.ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പെരുന്നാൾ നമസ്കാരവും നടത്തി.പൊന്നാനിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹുസൈൻ,ഷംസു പാലപ്പെട്ടി എന്നിവർ നേതൃത്വം നൽകി.ശനിയാഴ്ച അമാവാസി അവസാനദിവസം ആയി കണക്കാക്കി കൊണ്ടാണ് ഞായറാഴ്ച ദിവസം ഹിജ്റ കമ്മിറ്റി പെരുന്നാൾ ആഘോഷിച്ചത്.
