CHANGARAMKULAM
ലഹരിക്കെതിരെ സാക്ഷരതാ യജ്ഞം മാതൃകയിൽ ജനമൊന്നിക്കണം’ലഹരിവിരുദ്ധ സംഗമം

ചങ്ങരംകുളം:നാടിനെ ലഹരിമുക്തമാക്കാനും മാഫിയകളെ കണ്ടെത്തി കടുത്ത ശിക്ഷ നൽകാനും സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും സാക്ഷരതാ യജ്ഞം മാതൃകയിൽ ജനമൊന്നിച്ച് ഗ്രാമതലങ്ങളിൽ നിന്നും ബോധവൽക്കരണ – പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങണമെന്നും പന്താവൂർ ഇർശാദിൽ നടന്ന ലഹരി വിരുദ്ധ സംഗമം ആവശ്യപ്പെട്ടു.ഇർശാദ് കേന്ദ്ര കമ്മിറ്റി ചെയർമാൻ എം പി ഹസൻ ഹാജിയുടെ ആധ്യക്ഷതയിൽ എക്സൈസ് വകുപ്പ് ഓഫീസർ ഫസൽ പൊന്നാനി ഉദ്ഘാടനം ചെയ്തു.തൃശ്ശൂർ ജില്ല വിമുക്തി കോഡിനേറ്റർ ഷഫീഖ് യൂസഫ് വിദ്യാർഥികൾക്ക് ക്ലാസ് എടുത്തു.രണ്ടു മാസം നീണ്ടു നിൽക്കുന്ന കാമ്പയിൻ്റെ ഭാഗമായിരുന്നു പരിപാടി.പി വിജയൻ,കെ.എം.ശരീഫ് ബുഖാരി , സി എം യൂസുഫ് , പ്രണവം പ്രസാദ് , കെ. സിദ്ദീഖ് മൗലവി അയിലക്കാട് ,വാരിയത്ത് മുഹമ്മദലി,വി പി ഷംസുദ്ദീൻ ഹാജി ,ഹസൻ നെല്ലിശ്ശേരി, നിസാർ പന്താവൂർ ,സലീം വയനാട് പ്രസംഗിച്ചു
