സൗഹൃദക്കൂട്ടായ്‌മകളായി ഇഫ്താർ സംഗമങ്ങൾ

തിരൂർ : തിരൂരിൽ പാരമൗണ്ട് ഇന്റർനാഷണൽ സംഘടിപ്പിച്ച ഇഫ്താർ സൗഹൃദസംഗമത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. അബ്ദുറഹിമാൻ റംസാൻ സന്ദേശം നൽകി. പി. കുഞ്ഞിമൂസ, ബി.ജെ.പി. വെസ്റ്റ് ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ, ജലീൽ കൈനിക്കര, സി.പി.എം. ഏരിയാസെക്രട്ടറി ടി. ഷാജി, ഡോ. ഹസ്സൻ ബാബു, പാരമൗണ്ട് ഷംസുദ്ദീൻ, വിജയ് തുടങ്ങിയവർ സംസാരിച്ചു. വഴിയാത്രക്കാരായ നോമ്പുകാർക്ക് നോമ്പ് തുറക്കാനുള്ള സൗകര്യമൊരുക്കി ഇഫ്താർ ഖൈമകളും പ്രവർത്തിക്കുന്നുണ്ട്. ‘റംസാൻ ആത്മവിശുദ്ധിക്ക്’ എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന റംസാൻ കാമ്പയിനിന്റെ ഭാഗമായാണ് ഇവയൊരുക്കിയത്.
തിരൂർ പ്രസ് ക്ലബ് ആദരം പരിപാടിയും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ആകാശവാണിയിൽനിന്നു വിരമിച്ച ഹക്കീം കൂട്ടായിയെയും വിരമിച്ച ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ്‌കുമാറിനെയും ആദരിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്തംഗം വി.കെ.എം. ഷാഫി, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, ആർ.പി.എഫ്. എസ്.ഐ. സുനിൽകുമാർ, കീഴേടത്ത് ഇബ്രാഹിം ഹാജി, അഡ്വ. കെ.എ. പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച് ഇഫ്താർ പാർട്ടിയും ഫാമിലി മീറ്റും സങ്കടിപ്പിച്ചു. പ്രസിഡന്റ് ഡോ. ഡെന്നിസ് പോൾ ഉദ്ഘാടനംചെയ്തു. സെക്രട്ടറി ഡോ. ഫമീശ അധ്യക്ഷതവഹിച്ചു.
