സഹകരണ നിക്ഷേപത്തിന്റെ പലിശ കുറച്ചത് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സംഘങ്ങളെയും ഇസാഫ് ഉൾപ്പെടെയുള്ള പുതു ബാങ്കുകളെ സഹായിക്കാനുള്ള ഗവർമെന്റ് നീക്കം അവസാനിപ്പിക്കണം : കെ സി ഇ എഫ്

നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചു സഹകരണ സംഘങ്ങളിലെ നിക്ഷേപം അൽപായുസ്സ് മാത്രമുള്ള മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെയും ഇസാഫ് ഉൾപ്പെടെ പുതു ബാങ്കുകളെയും സഹായിക്കാനുള്ള ഗവൺമെന്റിന്റെ നീക്കം അവസാനിപ്പിക്കണം എന്നും
സഹകരണ മേഖല എന്നാൽ കേരള ബാങ്ക് മാത്രമാണ് എന്ന് ഗവർമെന്റ് കരുതരുത് എന്നും കെ സി ഇ എഫ് പൊന്നാനി താലൂക്ക് കമ്മിറ്റി ആവിശ്യപെട്ടു.
പത്ത് ലക്ഷത്തിൽ കൂടുതൽ വായ്പകൾക്കു വാല്യൂവേഷൻ നടപടി ഇടപാടുകാർക്ക് വലിയ ചെലവ് ഉണ്ടാക്കുമെന്നും വർധിപ്പിച്ച ഗെഹാൻ ഫീസ് പിൻവലിക്കണം എന്നും കെ സി ഇ എഫ് പൊന്നാനി താലൂക്ക് കമ്മിറ്റി ആവിശ്യപ്പെട്ടു.
ഏപ്രിൽ 6നു കൊണ്ടോട്ടി പുളിക്കലിൽ നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ താലൂക്ക് പ്രസിഡന്റ് നൂറുദ്ധീൻ പോഴത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് പി രാജാറാം ഉത്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം ആർ സോമവർമ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ടി വി ഷബീർ, വിജയാനന്ദ് ടി പി, ഫൈസൽ സ്നേഹ നഗർ, രവി എൻ, ഷാനവാസ് എം വി, ശ്രീജ പി, കവിത, ശശി പരിയപ്പുറം, മുഹമ്മദ് അഷ്‌റഫ്, സന്തോഷ് കുമാർ എം, ബജിത് കുമാർ സി ബി, ദിനേശ് കുമാർ, സന്തോഷ് എരമംഗലം, സിന്ധു എന്നിവർ പ്രസംഗിച്ചു.
