CHANGARAMKULAM
ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു

ചങ്ങരംകുളം: കെ പി എസ് ടി എ സ്ഥാപക ദിനമായ മാർച്ച് 3 ന് ” കൊളുത്താം അക്ഷര വെളിച്ചം അണക്കാം ലഹരിയുടെ തിന്മകളെ ” എന്ന പേരിൽ മലപ്പുറം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. എടപ്പാൾ ഉപജില്ലാതല ഉദ്ഘാടനം കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി സി വി സന്ധ്യ ടീച്ചർ നിർവ്വഹിച്ചു. ഉപജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ജലീൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി പി മോഹനൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സി എസ് മനോജ്, രഞ്ജിത്ത് അടാട്ട്, കെ പ്രമോദ്, ബിജു പി സൈമൺ, എം എസ് ആൻസൺ, പി.ജി സജീവ് എന്നിവർ ആശംസകൾ നേർന്നു. ഉപജില്ലാ സെക്രട്ടറി എസ് അശ്വതി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദെഫിൽ ദാസ് നന്ദി പറഞ്ഞു.
