EDAPPALLocal news
ബേക്കറി ജീവനക്കാരനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമം

എടപ്പാൾ: ബേക്കറി ജീവനക്കാരനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമം. ഷോപ്പ് ജീവനക്കാരൻ മാസ്ക് കൃത്യമായല്ല അണിഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞ് പിഴയായി രണ്ടായിരം രൂപ അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു ഷോപ്പിലെത്തിയ വിരുതൻ. രസീതി ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറായില്ല ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. രസീതി സ്റ്റേഷനിൽ എത്തി കൈപ്പറ്റാൻ പറഞ്ഞങ്കിലും ജീവനക്കാരൻ പണം നൽകാൻ തയ്യാറായില്ല.ഇതിനിടയിൽ ഷോപ്പ് ഉടമ എത്തിയതോടെ
ഇത്തവണ താക്കീത് ചെയ്ത് വിടുകയാണന്ന് പറഞ്ഞ് വിരുതൻ മുങ്ങുകയായിരുന്നെന്ന് ജീവനക്കാരൻ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

