CHANGARAMKULAM

ലഹരി എന്ന വിപത്തിനെ സാമൂഹികമായി ഒറ്റപ്പെടുത്തണം : പി നന്ദകുമാർ എം എൽ എ.

ചങ്ങരംകുളം : ലഹരി എന്ന മാരക വിപത്തിനെതിരെ സമൂഹം ഐക്യപ്പെടണമെന്നും അത്തരം സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും പൊന്നാനി എംഎൽഎ പി നന്ദകുമാർ അഭിപ്രായപ്പെട്ടു. ഉദിനുപറമ്പ് നാട്ടുകൂട്ടം പൗരസമിതിയുടെ നേതൃത്വത്തിൽ ലഹരി ഗുണ്ടാ മാഫിയകൾക്കെതിരെ നടത്തിയ ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മയക്കു മരുന്ന് – ലഹരി സംഘങ്ങളെ സംരക്ഷിക്കുന്ന സമീപനം ഒരു പാർട്ടികളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവരുതെന്നും തന്റെ പൊതു പ്രവർത്തന ജീവിതത്തിൽ ഇത്തരം സംഘങ്ങൾക്ക് ഒരിക്കലും ശുപാർശ ചെയ്തിട്ടില്ലെന്നും തുടർന്നും അങ്ങനെതന്നെയാകുമെന്നും എം എൽ എ കൂട്ടിച്ചേർത്തു. കപ്പൂർ പഞ്ചായത്ത് മെമ്പർ പി ശിവൻ അധ്യക്ഷത വഹിച്ചു.സൂരജ് ഉദിനുപറമ്പ് സ്വാഗതം പറഞ്ഞു. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ, കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ, ചങ്ങരംകുളം പൗരസമിതി കൺവീനർ മുജീബ് കോക്കൂർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി വിജയൻ,സിദ്ദിഖ് പന്താവൂർ, സുബൈർ കൊഴിക്കര,ഹസ്സൻ ചിയ്യാനൂർ, ഗീത മഞ്ഞക്കാട്ട്, സി എൻ അലി മാസ്റ്റർ എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ ശശി പൂക്കെപുറം നന്ദി പറഞ്ഞു.പൊതുസമ്മേളനത്തിന്റെ മുന്നോടിയായി നടന്ന ബഹുജന റാലിക്ക് അബ്ദു ഉദിനുപറമ്പ്,സുധി മഞ്ഞക്കാട്,ഹംസ എൻ കെ,ശരീഫ് പൂക്കാത്ത്, ഷാഹുൽ കെ പി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button