EDAPPALMALAPPURAM
‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു.

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തും വട്ടംകുളം ഐഎച്ച്ആർഡി കോളേജും സംയുക്തമായി ‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംഎ നജീബ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.നാട് നേരിടുന്ന വലിയ വെല്ലുവിളിയായി ലഹരി മാറുന്ന സാഹചര്യത്തിൽ നാടൊരുമിച്ച് നിൽക്കേണ്ട സാഹചര്യമുണ്ടെന്ന് എംഎ നജീബ് അഭിപ്രായപ്പെട്ടു.നടുവട്ടത്ത് നിന്ന് ആരംഭിച്ച മരത്തോൺ എടപ്പാൾ, വട്ടംകുളം വഴി ഐഎച്ച്ആർഡി കോളേജിൽ സമാപിച്ചു. 250 ആളുകൾ മരത്തോണിൽ പങ്കാളിയായി.കോളേജ് പ്രിൻസിപ്പൽ അബ്ദുസമദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഹസ്സൈനാർ നെല്ലിശ്ശേരി,അക്ബർ മൂതൂർ,മെമ്പർമാരായ കഴുങ്കിൽ മജീദ്, കെപി റാബിയ,ഇഎസ് സുകുമാരൻ,സുഹൈല അഫീഫ്, ഹംസ, ആദർശ് എന്നിവർ നേതൃത്വം നൽകി..
