BREAKING NEWSTHRISSUR
ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള; ചാലക്കുടി സ്വദേശി അറസ്റ്റില്‍, ബാങ്കിലെ ബാധ്യത വീട്ടാനെന്ന് പ്രതി

തൃശൂർ : ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരൻ പൊലീസിൻ്റെ പിടിയില്‍. ചാലക്കുടി സ്വദേശിയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു.ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.
