EDAPPALLocal news
ആയിരം ഓട്ടോ-ടാക്സി തൊഴിലാളികളെ അംഗങ്ങളാക്കും; സി.ഐ.ടി.യു എടപ്പാൾ ഏരിയ കമ്മറ്റി
എടപ്പാൾ: എടപ്പാൾ ഏരിയയിൽ ആയിരം ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ തൊഴിളികളെ സി.ഐ.ടി യു.വിൽ അംഗങ്ങളാക്കാൻ ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു. എടപ്പാൾ ഏരിയ കൺവൻഷൻ തീരുമാനിച്ചു.യൂണിയൻ മലപ്പുറം ജില്ല സെക്രട്ടറി എം.എ.നവാബ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പി.പി.ബി ജോയ് അദ്ധ്യക്ഷത വഹിച്ചു.എം.മുഹമ്മദാലി, പി.ടി.രാജൻ, അലി കടയിൽ, എം.രാജീവ് എന്നിവർ പ്രസംഗിച്ചു.