പുരുഷന്മാരെ വീട്ടിൽ തളച്ചിടരുതെന്ന് നടി പ്രിയങ്ക, ‘പുരുഷന് എന്നും തന്നേക്കാൾ മുകളിൽ സ്ഥാനം കൊടുക്കും.
![](https://edappalnews.com/wp-content/uploads/2025/01/actresspriyanka-1738159918.webp)
തിരുവനന്തപുരം: പുരുഷ കമ്മീഷന് വേണം എന്നുളള ആവശ്യത്തിന് പിന്തുണയുമായി നടി പ്രിയങ്ക. പുരുഷന്മാരെ താന്‍ ഒരിക്കലും കുറ്റം പറയില്ലെന്നും അവരുടെ ഭാഗത്ത് ന്യായം ഉണ്ടെന്നും നടി പറഞ്ഞു. മെന്‍സ് അസോസിയേഷന് തിരുവനന്തപുരത്ത് രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.താന്‍ സ്ത്രീവിരോധമായി സംസാരിക്കുന്ന ആളല്ലെന്നും പക്ഷേ പുരുഷന്മാര്ക്കൊപ്പം നില്ക്കുന്ന ആളാണെന്നും പ്രിയങ്ക പറഞ്ഞു. പുരുഷന്മാര്ക്ക് ഒരിക്കലും നീതി കിട്ടുന്നതായി തോന്നിയിട്ടില്ല. മെന്‍സ് കമ്മീഷന് വരുന്നത് പുരുഷന്മാരെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്. ഞാനൊരു സ്ത്രീയും അമ്മയും ആണ്. പക്ഷേ ചില പോയിന്റ്സ് നോക്കുമ്പോള്‍ പുരുഷന്മാരുടെ ഭാഗത്ത് ഒരുപാട് ന്യായം ഉണ്ട്. അതിന് വേണ്ടി പുരുഷന്മാര് ശക്തമായി മുന്നോട്ട് വരണം.സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യമുണ്ട് എന്നതൊക്കെ ശരി തന്നെ. ഒരു സ്ത്രീ ഒരു ഹോട്ടല്‍ മുറിയില്‍ കയറിപ്പോയ ശേഷം പുറത്ത് വന്ന് ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിഞ്ഞ് വരുന്നത് വരെ അയാളുടെ അമ്മയും ഭാര്യയും ഒക്കെ അനുഭവിക്കുന്നുണ്ട്. അവരും സ്ത്രീകള്‍ തന്നെയല്ലേ. ഒരു സ്ത്രീ ധൈര്യമായി ഒരു ഹോട്ടല്‍മുറിയില്‍ ചെല്ലുകയാണ് എങ്കില്‍ അതിന്റെ ഉത്തരവാദിത്തം ആ സ്ത്രീ തന്നെ ഏറ്റെടുക്കണം. അല്ലാതെ പുരുഷന്മാരെ അല്ല കുറ്റം പറയേണ്ടതെന്നും പ്രിയങ്ക പറഞ്ഞുഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ പുരുഷന്മാരുടെ മുഖം മാത്രം കാണിക്കുന്നു. സ്ത്രീയുടെ മുഖം മറച്ച് വെക്കുന്നു. രണ്ട് പേരും ഒരുപോലെ കുറ്റക്കാരല്ലേ. ഷാരോണ്‍ കേസില്‍ ആ അമ്മ എത്രമാത്രം ദുഖം അനുഭവിക്കുന്നുണ്ടാവും. മാനസാന്തരം കൊണ്ട് അത് തീരുമോ. എന്തൊക്കെ പറഞ്ഞാലും ഞാന്‍ പുരുഷന്മാര്ക്ക് എന്നെക്കാളും മുകളിലേ സ്ഥാനം കൊടുത്തിട്ടുളളൂ, ജീവിതാവസാനം വരെ അങ്ങനെയേ കൊടുക്കുകയുളളൂ എന്നും നടി കൂട്ടിച്ചേര്‍ത്തു.എന്തിനാണ് എല്ലാ വിഷയത്തിലും സ്ത്രീകളെ മാത്രം പിന്തുണയ്ക്കുന്നത്. പുരുഷന്മാരായാലും സ്ത്രീകള്‍ ആയാലും മാധ്യമങ്ങള്‍ തുല്യമായി തന്നെ അവരെ തുറന്ന് കാണിക്കണം. മുഖം മറച്ച് വെക്കരുത്. പുരുഷന്മാരെ സ്ത്രീകള്‍ നിയന്ത്രിച്ച് വീട്ടില്‍ തളച്ചിടേണ്ട ആള്‍ക്കാരല്ല. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങാം. വസ്ത്രധാരണത്തെ കുറിച്ചൊക്കെ പലരും തന്നോട് ചോദിച്ചു. എനിക്ക് ഇഷ്ടമുളള വേഷം ആണ് ഞാന്‍ ധരിക്കുന്നത്. ഇഷ്ടമുളളവര്‍ ഇഷ്ടപ്പെടും. അല്ലാത്തവര്‍ പലതും പറയും. എല്ലാത്തിന്റേയും പിറകേ നടക്കാന്‍ സാധിക്കില്ല.വിദേശത്ത് നിന്ന് വരുന്ന സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് ആര്‍ക്കും പരാതി ഇല്ലേ. അവരെ വിമാനത്താവളത്തില്‍ നിന്ന് തന്നെ കേരള സാരി ഉടുപ്പിച്ച് ഇറക്കാന്‍ സാധിക്കുമോ.. ശംഖുമുഖം കടപ്പുറത്ത് ഒരു സ്ത്രീയെ കിടത്തിയിട്ടുണ്ട്. ഒരു തുണി അതിന് ഇട്ട് കൊടുക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ. പുരുഷന്മാരെ ഒരിക്കലും ഞാന്‍ കുറ്റം പറയില്ല. ആരൊക്കെ എന്തൊക്കെ ചെയ്താലും പുരുഷന്മാര്ക്ക് ഒപ്പം നില്ക്കും, പ്രിയങ്ക പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)