മുറ്റത്തും ടെറസ്സിലും പച്ചക്കറിതോട്ടം പദ്ധതിക്ക് തുടക്കമായി
തവനൂർ: നമ്മുടെ കേരളം എല്ലാ നിലയിലും മുന്നിലാണെങ്കിലും പച്ചക്കറി ഉല്പാദനത്തിന്റെ കാര്യത്തിൽ പിറകിലാണ്. അതുകൊണ്ട് തന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പച്ചക്കറികളാണ് നാം ഓരോരുത്തരും ഉപയോഗിക്കുന്നത്. ആ പ്രവണതയിൽ മാറ്റം വരേണ്ടതുണ്ട്. അതിന് ഓരോരുത്തരും അവരവരുടെ ഭൂമിയിൽ കൃഷിചെയ്യുകയും, കർഷകരായി തീരുകയും വേണം. ജനകീയസത്രൂണത്തിന്റെ ഭാഗമായി തവനൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി ചേർന്ന് നടപ്പിലാക്കിയ ടെറസിലെ കൃഷിയും, മുറ്റത്തും ടെറസ്സിലും പച്ചക്കറിതോട്ടം പദ്ധതിയും അതിനായുള്ള ഇടപെടലായിരുന്നു.കാർഷിക മേഖലയിൽ മറ്റൊരു പ്രവർത്തനം നടപ്പിലാക്കാൻ തവനൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവനുമായി ചേർന്ന് തുടക്കം കുറിക്കുകയാണ്.ഹോർട്ടികൾചർ പദ്ധതിയുടെ ഭാഗമായി കൃത്യത കൃഷിക്ക് നേഡറ്റിലെ അലിമോൻ തയ്യാറായിവരികയും അദ്ദേഹത്തിന്റെ പച്ചക്കറി തോട്ടത്തിൽ തൈ നടീൽ പ്രസിഡന്റ് സി. പി നസീറ ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശിവദാസ് അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഗിരീഷ്കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ പി വിമൽ,വാർഡ് മെമ്പർ അബ്ദുള്ള അമ്മയത്ത് എന്നിവർ സംസാരിച്ചു.