kaladiLocal news
കണ്ടനകം ശ്രീ വേട്ടക്കൊരുമകൻ അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി വേട്ടെക്കരൻ പാട്ട് നടന്നു
കണ്ടനകം ശ്രീ വേട്ടക്കൊരുമകൻ അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി വേട്ടെക്കരൻ പാട്ട് നടന്നു.ജനുവരി 11 മുതലാണ് വേട്ടേക്കരൻ പാട്ട് നടന്നത്. ഭദ്രകാളിക്ക് കളംപാട്ട്, താലപൊലി, അഷ്ടദ്രവ്യ കൂട്ടു ഗണപതി ഹോമം, സർഗോദയം കലാസന്ധ്യ, തിരുവാതിരക്കളി, സോപാന സംഗീതം, ഉത്സവദിവസം മൂക്കുതല അനിയൻമാരാരും സംഘവും നേതൃത്വത്തിൽ ചെണ്ടമേളം, പ്രസാദ ഊട്ട്, ഗജവീരൻ്റ അകമ്പടിയോടെ കോട്ടകുന്ന് ശ്രീ നീലകണ്ഠ ക്ഷേത്രത്തിന് നിന്ന് എഴുന്നെള്ളിപ്പ്, ദീപാരാധന, ശനീശ്വരപൂജ , ശുകപുരം രഞ്ജിത്ത് ,കലാമണ്ഡലം രതീഷ് നേതൃത്വത്തിൽ ഡബിൾ തായമ്പക, വളാഞ്ചേരി പൈങ്കണ്ണൂർ പ്രണവം നൃത്തകലാ ക്ഷേത്രത്തിൻ്റെ നൃത്താർച്ചന, അയ്യപ്പൻ്റെ കളംപാട്ട്, താലപ്പൊലി, ചൈനീസ് വെടിക്കെട്ട് എന്നിവ നടന്നു