Local newsVATTAMKULAM
മൂതൂർ കല്ലാനിക്കാവ് ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി

വട്ടംകുളം: മൂതൂർ കല്ലാനിക്കാവ് ക്ഷേത്രത്തിൽ രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന താലപ്പൊലി ഉത്സവത്തിന് കളം പാട്ടോടെ തുടക്കമായി. കൊടിയേറ്റം, പാട്ട് കൂറയിടൽ, പറവെപ്പ് ചുറ്റുതാലപ്പൊലി, എഴുന്നള്ളിപ്പ് , മേളം, കളപ്രദക്ഷിണം തായമ്പക എന്നിവ നടന്നു. രാമചന്ദ്രക്കുറുപ്പ്, വെളിച്ചപ്പാട് കൈലാസനാഥ് എന്നിവരാണ് കളമെഴുത്തിന് നേതൃത്വം നൽകുന്നത്. വെള്ളിയാഴ്ച കോട്ടയ്ക്കൽ ചന്ദ്രശേഖരന്റെ സംഗീത കച്ചേരി, ഞായറാഴ്ച കെ എം വി ഭദ്രയുടെ സോപാനസംഗീതം , ചൊവ്വാഴ്ച ഏലൂർ ബിജുവും സംഘവും അവതരിപ്പിക്കുന്ന ഇരട്ട അഷ്ടപദി, പാണ്ടിമേളം, 23ന് കലാമണ്ഡലം മോഹന കൃഷ്ണൻറെ ഓട്ടൻതുള്ളൽ എന്നിവ നടക്കും.
തുടർന്നുള്ള ദിവസങ്ങളിൽ നൃത്തോത്സവം, ഗുരുവായൂർ ഭജനമണ്ഡരി, ഇരട്ട തായമ്പക എന്നിവയും വിശേഷാൽ പരിപാടികളും നടക്കും. 28നാണ് താലപ്പൊലി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി മൂന്നിനും ഗുരുതി നാലിനുമാണ്
