CHANGARAMKULAM
പന്താവൂർ സംസ്കൃതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി

ചങ്ങരംകുളം:ലോക പരിസ്ഥിതി ദിനത്തിൽ,പന്താവൂർ സംസ്കൃതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കക്കിടിപ്പുറം സംസ്കൃതി സ്കൂളിനു സമീപമുള്ള സ്മൃതി വനത്തിൽ നട്ടുവളർത്തി വരുന്ന 1200 വൃക്ഷത്തെകളോടൊപ്പം 300 തൈകൾ കൂടി നട്ട് വനവൽക്കരണ പരിപാടി ഊർജിതമാക്കി.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ടി.രാമദാസ് ഉദ്ഘാടനം ചെയ്തു. അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു.പി.കുഞ്ഞിലക്ഷ്മി അമ്മ ആദ്യ തൈ നട്ടു. എ.പി. ശ്രീധരൻ മാസ്റ്റർ, പ്രമോദ് തലാപ്പിൽ, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ,വിനോദ് കൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിസ്ഥിതി പ്രവർത്തകരും വൃക്ഷ തൈകൾ നട്ടു കൊണ്ട് വനവൽക്കരത്തിൽ പങ്കാളികളായി.
