Local news

ആന തൂക്കിയെറിഞ്ഞയാളുടെ നില അതീവഗുരുതരം

തിരൂർ: ബി.പി. അങ്ങാടി യാഹും തങ്ങൾ ഔലിയായുടെ വലിയനേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച പുലർച്ചെ ഇടഞ്ഞ ആന തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞയാൾ അതീവഗുരുതരാവസ്ഥയിൽ. തിരൂർ ഏഴൂർ സ്വദേശിയും പാചകക്കാരനുമായ തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിനു സമീപം താമസിക്കുന്ന പൊട്ടച്ചോലെ പടി കൃഷ്ണൻകുട്ടി (55) യാണ് പരിക്കേറ്റ് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലുള്ളത്.
ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് പോത്തന്നൂർ പൗരസമിതിയുടെ പെട്ടിവരവിനൊപ്പമെത്തി ജാറത്തിനു മുൻപിൽ അണിനിരന്ന അഞ്ച് ആനകളിലൊന്നായ പാക്കത്ത് ശ്രീക്കുട്ടൻ ഇടഞ്ഞത്. 28 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റുത്. 21 പേരെ പരിക്കുകളോടെ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലും ആറു പേരെ ശിഹാബ് തങ്ങൾ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ എട്ട്, ഒൻപത്, 11, 12, 13, 14 വയസ്സുള്ള കുട്ടികളുമുണ്ട്. ആന ഇടഞ്ഞപ്പോൾ മാതാവിന്റെ ൈകയിൽനിന്ന് കൈക്കുഞ്ഞ് താഴെ തെറിച്ചുവീണെങ്കിലും പരിക്കുകളില്ലാതെ അദ്‌ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

ബുധനാഴ്ച പുലർച്ചെ 2.15-ഓടെ ആനയെ തളച്ചു. സംഭവത്തിൽ പാപ്പാനെതിരേ തിരൂർ പോലീസ് കേസെടുത്തു.
തിരൂർ: പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന മുൻപും ഉത്സവങ്ങളിൽ അക്രമമുണ്ടാക്കിയിട്ടുണ്ട്. 2024-ൽ കോഴിക്കോട് കൊയിലാണ്ടിയിലും 2023-ൽ കുന്നംകുളത്തുമാണ് സമാനമായി അക്രമമുണ്ടാക്കിയിട്ടുള്ളത്. അന്നല്ലൊം മണിക്കൂറുകൾ കഴിഞ്ഞാണ് ആനയെ തളയ്ക്കാനായത്. അതേസമയം തിരൂരിൽ അക്രമം കാട്ടിയെങ്കിലും പെട്ടെന്നുതന്നെ ശാന്തനായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button