CHANGARAMKULAMLocal news

എം ടി അനുസ്മരണവും ഫോട്ടോ പ്രദർശനവും ശനിയാഴ്ച നടക്കും

ചങ്ങരംകുളം : കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എം.ടി.അനുസ്മരണവും ഉത്തമൻ കാടഞ്ചേരിയുടെ എം.ടി. ഫോട്ടോകളുടെ പ്രദർശനവും ജനുവരി 11 ശനിയാഴ്ച 5മണിക്ക് നടക്കും. ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. രാജൻ ചുങ്കത്ത്, ഹരി ആലങ്കോട്, ഉത്തമൻ കാടഞ്ചേരി എന്നിവർ സംസാരിക്കും. എം.ടി.യുടെ ‘കാലം’ എന്ന നോവലിലെ സുമിത്ര എന്ന കഥാ പാത്രത്തെ നടി അഞ്ജു അരവിന്ദ് വേദിയിൽ അവതരിപ്പിക്കും. കെ.പി.കുമാരൻ സംവിധാനം ചെയ്ത ‘എം.ടി :എ മൊമെന്റസ് ലൈഫ് ഇൻ ക്രിയേറ്റിവിറ്റി ‘(M. T. Vasudevan Nair – A Momentous Life in Creativity) എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button