MALAPPURAM

യൂത്ത്ലീഗ് നേതാവിന് നേരെ ലഹരി മാഫിയ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ.

തിരൂരങ്ങാടി: മുസ്ലിം യൂത്ത്ലീഗ് നേതാവിന്

നേരെ ലഹരി മാഫിയയുടെ ആക്രമണത്തിൽ പരിക്ക്. തിരൂരങ്ങാടി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സി.എച്ച്. അബൂബക്കർ സിദ്ദീഖിന് നേരെയാണ് ലഹരി മാഫിയ ആക്രമണം നടത്തി യത്. സ്കൂൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും ലഹരി എത്തിക്കുന്ന സംഘ ത്തെ കുറിച്ച് എക്സൈസിന് വിവരം നൽകിയത് സിദ്ദീഖാണെന്ന് ആരോപിച്ചായിരുന്നു ആക്രമ ണം. ആക്രമണത്തിൽ ഒരാളെ തിങ്കാളാഴ്ച വൈ കീട്ടോടെ തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിലെടു ത്തു. തിരൂരങ്ങാടി പള്ളിപറമ്പ് സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്.
തിരൂരങ്ങാടി വെള്ളിക്കാട് റോഡിൽ തിങ്കളാഴ്ച വൈകീട്ട് നാലിനാണ് സംഭവം. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി റോഡിലൂടെ വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്ന അബൂബക്കർ സിദ്ദീഖിനെ എറിഞ്ഞു വീഴ്ത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുക യും ആഞ്ഞടിക്കുകയും ചെയ്തതായും കല്ല് കൊ ണ്ട് നെഞ്ചത്ത് കുത്തിപരിക്കേൽപ്പിച്ചതായും അ ബൂബക്കർ സിദ്ദീഖ് പറഞ്ഞു.

ആക്രമണത്തിൽ നെഞ്ചിന് പരിക്കേറ്റ സിദ്ദീഖിന്റെ കീശയിലുണ്ടായിരുന്ന മൊബൈൽ ഫോൺ തക ർന്നു. പ്രദേശവാസികളായ രണ്ടാളുകളാണ് ആ ക്രമണത്തിന് പിന്നിലെന്ന് അബൂബക്കർ പറ ഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് തിരൂരങ്ങാടിയിലും പരിസര പ്രദേശത്തും കഞ്ചാവ് ഉപയോഗവും വിൽപന യും സജീവമായി നടക്കുന്നതായ വിവരം പോലീസിന് നൽകിയിരുന്നു. ഇതേ തുടർന്നാണ് യുവാക്കളുടെ ആക്രമണമുണ്ടായത്. തിരൂരങ്ങാടി ഹയർസെക്കൻഡറി സ്കൂൾ പരിസരങ്ങളിലും അനുബന്ധ റോഡുകളിലും ലഹരി ഉപയോഗവും വിൽപനയും നടക്കുന്നതായാണ് വിവരം.

നേരത്തെ ഇതിനെതിരെ പ്രതികരിച്ചതിന് ലഹരി സംഘത്തിന്റെ അതിക്രമങ്ങൾ നേരിട്ടിരുന്നു. ദിവ സങ്ങൾക്ക് മുമ്പ് തിരൂരങ്ങാടി സ്കൂളുകളിൽ നട ന്ന ആക്രമണ-മോഷണ സംഭവങ്ങൾക്ക് പിന്നി ലും ലഹരി മാഫിയകളാണെന്നും സിദ്ദീഖ് പറ ഞ്ഞു. പരിക്കേറ്റ സിദ്ദീഖ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button