Local newsTHRITHALA

ഡോ: പി കെ കെ ഹുറൈർ കുട്ടി അനുസ്മരണ സമ്മേളനവും ലോഗോ പ്രകാശനവും സൗജന്യ ആയുർവേദ മെഗാമെഡിക്കൽ ക്യാമ്പും ജനുവരി 12ന് നടക്കും

കൂടല്ലൂർ: ആയുർവേദ ചികിത്സാരംഗത്തെ അതുല്യ പ്രതിഭയായിരുന്ന ഡോക്ടർ ഹുറൈർ കുട്ടിയുടെ രണ്ടാം അനുസ്മരണ സമ്മേളനവും ലോഗോ പ്രകാശനവും 2025 ജനുവരി പന്ത്രണ്ടാം തീയതി ഞായറാഴ്ച രാവിലെ 9:30ക്ക് കൂടല്ലൂർ തിത്തിമ്മു ഉമ്മ മെമ്മോറിയൽ ആയുർവേദ ഹോസ്പിറ്റൽ & റിസർച്ച് സെൻറർ അങ്കണത്തിൽ വച്ച് നടത്തും. അനുസ്മരണ സമ്മേളനം തദ്ദേശ സ്വയംഭരണ/ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷും സൗജന്യ ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് ഷൊർണൂർ എംഎൽഎ പി മമ്മി കുട്ടിയും ഉദ്ഘാടനം ചെയ്യും. കൂടല്ലൂർ തിത്തിമ്മു ഉമ്മ മെമ്മോറിയൽ ആയുർവേദ ഹോസ്പിറ്റൽ & റിസർച്ച് സെൻറർ ഇന്ത്യ പുതിയ ലോഗോ പ്രകാശനം തൃത്താല മുൻ എംഎൽഎ V.Tബൽറാം നിർവഹിക്കും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button