സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഡനീക്കം ചെറുത്തു തോല്പ്പിക്കണം,:കെ സി ഇ എഫ്

മറഞ്ചേരി: സാധാരണക്കാരുടെ അത്താണിയായ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് സഹായം നൽകുന്ന കേന്ദ്രങ്ങളായി സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങൾ മാറരുത് എന്നും ക്രമക്കേട് കണ്ടെത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരുന്നതിനു പകരം സഹകരണ മേഖലയാകെ കുഴപ്പമാണ് എന്ന് വരുത്തുന്ന പ്രചരണം ശരിയല്ല എന്നും യോഗം അഭിപ്രായപെട്ടു.
പൊന്നാനി താലൂക്ക് കെ സി ഇ എഫ് യോഗം മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ വെച്ചു ചേർന്നു.
യോഗം ജില്ലാ വൈസ് പ്രസിഡന്റ് പി രാജാറാം ഉത്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ടി വി ഷബീർ അധ്യക്ഷത വഹിച്ചു.
താലൂക്ക് ജനറൽ സെക്രട്ടറി പി നൂറുദ്ധീൻ, ട്രെഷറർ സുനിൽ കുമാർ എം, ഭാരവാഹികളായ മുഹമ്മദ് അഷ്‌റഫ്, ശശി പരിയപ്പുറം, പ്രജീഷ് സി കെ, ബജിത് കുമാർ വിവേക് ഗോപാൽ, വിജയാനന്ദ് ടി പി, കവിത, ലക്ഷ്മി ദേവി, സന്ധ്യ എന്നിവർ പങ്കെടുത്തു.
യോഗത്തിൽ ജവഹർ ബാൽ മഞ്ച് മലപ്പുറം ജില്ലാ കോ ഓർഡിനേറ്റൻ ആയി നിയമിതനായ പി നൂറുദ്ധീനെ ജില്ലാ വൈസ് പ്രസിഡന്റ് പി രാജാറാം അനുമോദിച്ചു.
