Local newsPONNANI
‘ഫെമിനിച്ചി ഫാത്തിമ’ സംവിധായകൻ ഫാസിൽ മുഹമ്മദിനെ പൊന്നാനി മണ്ഡലം എംഎൽഎ പി നന്ദകുമാർ അഭിനന്ദിച്ചു
![](https://edappalnews.com/wp-content/uploads/2024/12/471128562_955555559961686_4228240044787625464_n.jpg)
പൊന്നാനി: IFFK യിൽ ജനപ്രിയ സിനിമ ഉൾപ്പെടെ അഞ്ച് അവാർഡുകൾ സ്വന്തമാക്കിയ ഫെമിനിറ്റി ഫാത്തിമ സിനിമയുടെ സംവിധായകനും പൊന്നാനി സ്വദേശിയുമായ മുഹമ്മദിനെ പൊന്നാനി മണ്ഡലം എംഎൽഎ പി. നന്ദകുമാർ വീട്ടിൽ നേരിട്ട് എത്തി അഭിനന്ദിച്ചു. ഒരുപിടി കലാകാരന്മാരെ ഒരേ മനസ്സോടെ അണിനിരത്തി നടത്തിയ ടീം വർക്കാണ് ‘ഫെമിനിച്ചി ഫാത്തിമ’യെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പൊന്നാനി നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, വാർഡ് കൗൺസിലർ മഞ്ചേരി ഇഖ്ബാൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വക്കേറ്റ് പി കെ ഖലീമുദ്ധീൻ, മുൻ നഗരസഭ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻറ് ശിവദാസൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)