എടപ്പാളിൽ സ്കൂൾ വിദ്യാർത്ഥിയെ ശല്യം ചെയ്തത് തടയാൻ ശ്രമിച്ച യുവാവിന് ക്രൂരമർദ്ധനം:17 കാരനടക്കം മൂന്ന് പേർ അറസ്റ്റിൽ

ചങ്ങരംകുളം:എടപ്പാളിൽ സ്കൂൾ വിദ്യാർത്ഥിയെ ശല്ല്യം ചെയ്തത് തടയാൻ ശ്രമിച്ച യുവാവിനെ ക്രൂരമായി മർദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ പതിനേഴ് കാരനടക്കം മൂന്ന് പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി സ്വദേശി കല്ലിക്കൽ അർഷാദ്(20)കുമരനല്ലൂർ സ്വദേശി പാറപ്പുറത്ത് വിഷ്ണു(19) എന്നിവരെ കൂടാതെ എടപ്പാൾ സ്വദേശിയായ
17 കാരനെയുമാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.ബസ് കാത്ത് നിന്ന വിദ്യാർത്ഥിയെ അർഷാദ് ശല്ല്യം ചെയ്യാൻ തുടങ്ങിയതോടെ പെൺകുട്ടി സമീപത്തെ കടയിൽ കയറി വിവരം പറയുകയായിരുന്നു.കടയിലെ യുവാവ് ഇർഷാദിനെ ചോദ്യം ചെയ്തതോടെ ഇർഷാദും മൂന്ന് സുഹൃത്തുക്കളും ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ധിച്ചു. സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാർ യുവാക്കളെ പിടികൂടാൻ ശ്രമിച്ചെങ്കിലും മൂന്ന് പേർ ഓടി രക്ഷപ്പെട്ടു,ഇർഷാദിനെ നാട്ടുകാർ തന്നെയാണ് പിടികൂടി പോലീസിന് കൈമാറിയത്.കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.പിടിയിലായ രണ്ട് പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കി.17കാരനെ ജുവൈനൽ ജസ്റ്റിസ് ബോർഡിലും
ഹാജറാക്കി. പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തതായി ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ പറഞ്ഞു.
