CHANGARAMKULAMLocal news
കൊരട്ടിക്കരയിൽ ബുള്ളറ്റും കാറും കൂട്ടിയിടിച്ച് ചങ്ങരംകുളം സ്വദേശികളായ 2 പേര്‍ക്ക് പരിക്ക്

പെരുമ്പിലാവ്:കൊരട്ടിക്കരയിൽബുള്ളറ്റും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽരണ്ട് പേർക്ക് പരുക്കേറ്റു.ചങ്ങരംകുളം സ്വദേശികളായകിഴുവപ്പാട്ട് വീട്ടിൽ അർഷാദ് (30) ,മാങ്കടവിൽനിതിൻ (29) എന്നിവർക്കാണ് പരുക്കേറ്റത്.കൊരട്ടിക്കരയിൽ ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ്അപകടം നടന്നത്.പരിക്കേറ്റവരെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിതിൻ്റെ പരിക്ക്ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
