Local newsMALAPPURAM
റോഡരികിൽ മുപ്പതോളം കഞ്ചാവുചെടികൾ കണ്ടെത്തി

തിരൂർ: റോഡരികിൽ മുപ്പതോളം കഞ്ചാവ് ചെടികൾ കണ്ടെത്തി. എക്സൈസ് നടത്തിയ പരിശോധനയിൽ പറവണ്ണ അരിക്കാഞ്ചിറയിലാണു ചെടികൾ കണ്ടത്. 20 സെന്റിമീറ്ററും അതിൽ കൂടുതലും വളർന്ന ചെടികളാണിവ. ഈ ഭാഗത്ത് പുറത്തുനിന്നെത്തുന്നവർ ലഹരിവസ്തുക്കൾ ഉപയോഗിക്കാറുള്ളതായി എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻപ് ഇവിടെ റോഡ് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾക്ക് കഞ്ചാവ് പൊതി ലഭിച്ചിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷ്, സിവിൽ എക്സൈസ് ഓഫിസർ പി.ധനേഷ്, ഡ്രൈവർ പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് ചെടികൾ കണ്ടെത്തിയത്.
