EDAPPALLocal news
പന്താവൂരിൽ പൈപ്പ് ലൈൻ തകർന്ന് ജലം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ

എടപ്പാൾ: കുറ്റിപ്പുറം ചൂണ്ടൽ സംസ്ഥാനപാതയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ തകർച്ച തുടർക്കഥയാകുന്നു. പന്താവൂർ വീടിനുമുന്നിൽ പൈപ്പ് തകർന്നിട്ട് ദിവസങ്ങൾ പിന്നിട്ടു. പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കുന്നില്ലന്നും നാട്ടുകാരും യാത്രക്കാരും. ദിവസങ്ങൾക്ക് മുൻപ് കളാച്ചാലിലും പൈപ്പുലൈൻ തകർന്നു ജലം പാഴായിരുന്നു. രണ്ടു ദിവസത്തിനുശേഷം പരിഹരിച്ചങ്കിലും വീണ്ടും പന്താവൂർ ജനതാ സ്കൂളിൽ സമീപത്തായി വീണ്ടും പൈപ്പ് തകർന്നിരിക്കുകയാണ്. പൈപ്പിന് കാലപ്പഴക്കവും ഗുണനിലവാര കുറവാണ് തകർച്ചയ്ക്ക് കാരണമാകുന്നതെന്ന് ആക്ഷേപവും ഇതിനോടകം ഉയർന്നുകഴിഞ്ഞിട്ടുണ്ട്. നിരവധി ജനങ്ങൾ ഉപയോഗിക്കുന്ന ജലവിതരണ പൈപ്പ് ശരിയാകാത്തത് വ്യാപക പ്രതിഷേധമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്
