SPORTS

ഹാട്രിക്​ മികവിൽ ​പെലെയെ മറികടന്ന്​ മെസ്സി; അർജന്‍റീനക്ക്​ ആധികാരിക വിജയം

ബ്വേനസ്​ ഐറിസ്​: 79ാം അന്താരാഷ്​ട്ര കരിയർ ഗോളുമായി കളംവാണ സൂപ്പർ താരം ലയണൽ മെസ്സി ബ്രസീലിയൻ ഇതിഹാസം പെലെയെ മറികടന്നു. ഹാട്രിക്​ നേടിയ മെസ്സിയുടെ മികവിൽ ലോകകപ്പ്​ യോഗ്യത റൗണ്ട്​ മത്സരത്തിൽ അർജന്‍റീന ബൊളീവിയയെ 3-0ത്തിന്​ തോൽപിച്ചു.

പെലെയുടെ പേരിൽ 77 അന്താരാഷ്​ട്ര ഗോളുകളാണുള്ളത്​. ലാറ്റിനമേരിക്കയിൽ അന്താരാഷ്​ട്ര തലത്തിൽ ബ്രസീലിയൻ താരങ്ങളായ മാർത്തയും (109) ക്രിസ്റ്റ്യാന്നയുമാണ്​ മെസ്സിയുടെ മുമ്പിലുള്ളത്​. പുരുഷൻമാരുടെ പട്ടികയിൽ ബ്രസീലിന്‍റെ നെയ്​മറാണ് (68)​ മൂന്നാമത്​.

ബ്രസീലിനെതിരായ മത്സരം ഉപേക്ഷിച്ചതിന്​ പിന്നാലെ സ്വന്തം മണ്ണിൽ കളിക്കാനിറങ്ങിയ അർജന്‍റീന മികച്ച ഫോമിലായിരുന്നു. 14, 64, 88 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. അർജന്‍റീനക്കായി മെസ്സി നേടുന്ന ഏഴാമത്തെ ഹാട്രിക്കാണിത്​. 26 ഗോളുമായി ദക്ഷിണ അമേരിക്കയിൽ ലോകകപ്പ്​ യോഗ്യത റൗണ്ട്​ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന യുറുഗ്വായ്​ താരം ലൂയി സുവാരസിന്‍റെ റെക്കോഡും മെസ്സി മറികടന്നു.
ലാറ്റിനമേരിക്കയിൽ നടന്ന മറ്റ്​ മത്സരങ്ങളിൽ പരാഗ്വായ് വെനിസ്വേലയെയും കൊളംബിയ ചിലെയെയും യുറുഗ്വായ്​ ഇക്വഡോറിനെയും പരാജയപ്പെടുത്തി. 2-1നായിരു​ന്നു പാരഗ്വായ്​യുടെ ജയം. യുറുഗ്വായ്​ ഏകപക്ഷീയമായ ഒരുഗോളിന്​ ഇക്വഡോറിനെ മറികടന്നു.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു കൊളംബിയയുടെ ജയം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button