തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം

തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിലുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്. കെഎസ്‌യു– എംഎസ്എഫ് പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.കോളേജില്‍ കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലെത്തിയത്.കൊടി കെട്ടുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്ന് കെഎസ് യു ആരോപിച്ചു. ക്യാമ്പസിന് പുറത്തു നിന്നുള്ളവര്‍ അതിക്രമിച്ച് കടന്ന് ആക്രമിക്കുകയായിരുന്നെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരും പരാതിപ്പെട്ടു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
അഞ്ച് കെഎസ്‌യു- എംഎസ്എഫ് പ്രവർത്തകർക്കും അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുമാണ് പരിക്ക്. പരിക്കേറ്റ കെഎസ്‌യു – എംഎസ്എഫ് പ്രവര്‍ത്തകരെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലും എസ്എഫ്ഐ പ്രവര്‍ത്തകരെ കോ-ഓപ്പറേററ്റീവ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ വിയ്യൂർ പോലിസ് കേസെടുത്തു.
