CHANGARAMKULAMLocal news
അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു


ചങ്ങരംകുളം:കേരള നദ്വത്തുൽ മുജാഹിദീൻ എറവറാംകുന്ന് ശാഖയും സഹായി അസോസിയേഷൻ യുഎഇ യും സംയുക്തമായി മോട്ടിവേഷൻ ക്ളാസും എറവറാംകുന്ന് പ്രദേശത്തെ എസ്എസ്എൽസി പ്ലസ്ടു , കെ എൻ എം മദ്രസ്സാ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും നടത്തി.ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ആരിഫാ നാസർ ഉൽഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് അബൂബക്കർ ടി വി അധ്യക്ഷ വഹിച്ചു.ആലംകോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ശരീഫ് , ബ്ലോക്ക് പഞ്ചായത്ത് അംഗo റീസാ പ്രകാശൻ ,ചങ്ങരംകുളം മണ്ഡലം കെ എൻ എം പ്രസിഡന്റ് ഹമീദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. അഷ്റഫ് ചെട്ടി പടി മോട്ടിവേഷൻ ക്ലാസ്സെടുത്തു.ഫാദിഹ് കെ ബി സ്വാഗതവും മൊയ്തുണ്ണി ഇ എം നന്ദിയും പറഞ്ഞു.













