ശിഹാബ് തങ്ങളുടെ ദര്‍ശനം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു
വംശീയാതിക്രമവും അപരവത്കരണവും വെറുപ്പും വിദ്വേഷവും ഭരണകൂടം തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെ ദര്‍ശനങ്ങള്‍ക്ക് കാലിക പ്രസക്തി ഏറെയുള്ളതിനാലാണ് രണ്ടാമത് ദേശീയ സെമിനാര്‍ നടക്കുന്നതെന്ന് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആസ്റ്റ് ഒന്നിന് മലപ്പുറത്ത് വെച്ചാണ് സെമിനാര്‍ നടക്കുക. കേരളം എങ്ങോട്ടെന്ന വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലും മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യവും എന്ന വിഷയത്തില്‍ നിഷാദ് റാവുത്തരും , ഇന്ത്യന്‍ ഫാസിസം,ചരിത്രം,വര്‍ത്തമാനം എന്ന വിഷയത്തില്‍ ഡോ: കെ.ഇ.എം കുഞ്ഞഹമ്മദും ശിഹാബ് തങ്ങളുടെ ദര്‍ശനം സി.പി സെയ്തലവിയും അവതരിപ്പിക്കും. മുനവറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി ഖാദര്‍ മുഖ്യാതിഥിയാവും. പി.കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, അഡ്വ: പി.എം.എ സലാം, എം.എല്‍.എ മാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.അബ്ദുള്‍ ഹമീദ് മാസ്‌ററര്‍, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് തുടങ്ങിയവും സംബന്ധിക്കും