Local newsMALAPPURAM
മോഷ്ടാവിന്റെ സിസിടിവി ദൃശ്യത്തിനു പിന്നാലെ പൊലീസ്


തേഞ്ഞിപ്പലം : മോഷണത്തിന്റെ സിസിടിവി ദൃശ്യത്തിനു പിന്നാലെ പൊലീസ്. വലക്കണ്ടിക്കടുത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ക്വാർട്ടേഴ്സിലാണ് പുലർച്ചെ 3.16ന് മോഷ്ടാവെത്തിയത്. അവിടെ ഉറങ്ങിക്കിടന്നിരുന്നയാളുടെ വില കുറഞ്ഞ മൊബൈൽ ഫോണും 800 രൂപയും കവർന്നു. നിസ്സാര മോഷണം ആണെങ്കിലും പ്രതി മറ്റേതെങ്കിലും കവർച്ചകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണു പൊലീസ്.
