KERALALocal newsMALAPPURAMTHAVANURTHRITHALAVELIYAMKODE

യുഎഇ പ്രസിഡന്റിന്റെ സഹോദരൻ ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

അബൂദബി | അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനുമായ ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ (58 ) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1965 ൽ അൽ ഐനിൽ ജനിച്ച അദ്ദേഹം 2010 ജൂണിൽ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനായി. ആസൂത്രണ വകുപ്പിന്റെ അണ്ടർസെക്രട്ടറിയായും പ്രവർത്തിച്ചു. അബൂദബി എക്‌സിക്യൂട്ടീവ് കൗൺസിൽ (ADCED) മുൻ അംഗമായ ഷെയ്ഖ് സഈ ബിൻ സായിദ്, അബൂദബി മാരിടൈം പോർട്ട് അതോറിറ്റിയുടെ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. യുഎഇ പ്രസിഡന്റ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് സഈദ് ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ചു. ഇന്ന്, ജൂലൈ 27, വ്യാഴം തുടങ്ങി ജൂലൈ 29 ശനിയാഴ്ച അവസാനിക്കുന്ന മൂന്ന് ദിവസത്തേക്ക് യുഎഇയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡൻഷ്യൽ കോർട്ട് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button