CHANGARAMKULAMLocal news

ആലംകോട് ഗ്രാമ പഞ്ചായത്ത്‌ ബോർഡ്‌ യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു

ചങ്ങരംകുളം:കോവിഡ് വാക്‌സിനേഷൻ വിഷയത്തിൽ ഭരണസമിതി ഇഷ്ടപ്രകാരം തോന്നിയ ആളുകൾക്ക് വാക്‌സിൻ നൽകുയാണെന്ന് ചൂണ്ടി കാണിച്ച് യു ഡി എഫ് മെമ്പർമാർ യോഗം ബഹിഷ്കരിച്ചു ഇറങ്ങി പോയി.വാർഡിലെ രോഗികൾക്ക്, ഒന്നാം ഡോസ് വാക്‌സിൻ നൽകുന്നതിന് വേണ്ടിയുള്ള ടോക്കൺ സംവിധാനം യു ഡി എഫ് മെമ്പർമാരോട് ആലോചിക്കാതെ നിർത്തലാക്കുകയും,രാഷ്ട്രീയം നോക്കി ഒന്നാം ഡോസ് വാക്‌സിൻ നൽകുന്ന രീതികളിലും പ്രതിഷേധിച്ചാണ് യു ഡി എഫ് മെമ്പർമാർ യോഗം ബഹിഷ്കരിച്ചത്.

ബാങ്കുകളിലും കടകളിലും മറ്റു സ്ഥാപനങ്ങളിലും ഒന്നാം ഡോസ് വാക്സിൻ എടുത്തവർ മാത്രമേ പ്രവേശിക്കാവൂ എന്ന തീരുമാനം നില നിൽക്കുമ്പോളും ആവശ്യമായ വാക്സിൻ സുതാര്യമായി നൽകാൻ തയ്യാറാവാത്തത്തിലു വിവേചനം കാണിക്കുന്നതിലും പ്രതിഷേധം യു ഡി എഫ്
മെമ്പർമാർ അറിയിച്ചു.മുൻഗണനാ വിഭാഗത്തിൽ ആളുകൾക്ക് രേഖകൾ ഇല്ലാത്തതിന്റെ പേരിൽ
വാക്സിൻ നിരസിക്കുമ്പോൾ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യഥാർത്ഥ രേഖകൾ ഇല്ലാത്തെ ആളുകൾക്ക് പോലും ഇടതുപക്ഷ മെമ്പർമാർ വാക്സിൻ നൽകുന്നുണ്ടെന്നും യു ഡി എഫ് മെമ്പർമാരായ അബ്ദുൽ സലാം (കുഞ്ഞു), സി കെ അഷ്റഫ്, സുജിത സുനിൽ, അബ്ദുൽ ഹക്കീം പെരുമുക്ക്,ആസിയ ഇബ്രാഹിം, തെസ്നി ബഷീർ,മൈമൂന ഫാറൂഖ് എന്നിവർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button