Local newsMALAPPURAM
തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : എൻആർഇജി വർക്കേഴ്സ് യൂണിയൻ സമ്മേളനം


എടപ്പാൾ : തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും തൊഴിൽ ദിനവും കൂലിയും വർധിപ്പിക്കണമെന്നുംഎൻആർഇജി വർക്കേഴ്സ് യൂണിയൻ എടപ്പാൾ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തട്ടാൻ പടി സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ യുണിയൻ ഏരിയ പ്രസിഡൻ്റ് കെ ലക്ഷ്മി പതാക ഉയർത്തി. തോട്ടത്തിൽ ശശീധരൻ രക്തസാക്ഷി പ്രമേയവും, കല്ലാട്ടയിൽ വേലായുധൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി അസൈൻ കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ പ്രഭാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റിയംഗം അഡ്വ. പി പി മോഹൻദാസ് സംസാരിച്ചു. 29 അംഗ ഏരിയ കമ്മിററിയെ തെരഞ്ഞെടുത്തു. കെ ലക്ഷ്മി (പ്രസിഡൻ്റ്) കെ പ്രഭാകരൻ (സെക്രട്ടറി) കെ മാധവൻ ആലങ്കോട് (ട്രഷറർ) എം പി ലക്ഷ്മിനാരായണൻ സ്വാഗതവും
കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.













