Local newsMALAPPURAMTHAVANURTHRITHALAVELIYAMKODE
ചന്ദ്രദിനം വിപുലമായി ആഘോഷിച്ച് അൽ ഫലാഹ് കക്കടിപ്പുറം.
![](https://edappalnews.com/wp-content/uploads/2023/07/P-IMG-20230722-WA0030.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-1-10.jpg)
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ആഘോഷങ്ങൾ വിപുലമാക്കി കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ. റോക്കറ്റ് മോഡൽ നിർമ്മാണം, ക്വിസ് മത്സരം, പവർ പോയിൻ്റ് പ്രസന്റേഷൻ, പെൻസിൽ ഡ്രോയിങ് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അൻസാർ കെ. ടി. വൈസ് പ്രിൻസിപ്പൽ പ്രിയ ടി. കെ., എം എസ് ഡിപ്പാർട്ട്മെൻ്റ് ഹെഡ് അഷ്കർ അലി എം. എന്നിവർ വിദ്യാർത്ഥികൾക്ക് ചാന്ദ്രദിന സന്ദേശം കൈമാറി. പരിപാടികൾക്ക് സ്കൂൾ എക്കോ ക്ലബ്ബ് നേതൃത്വം നൽകി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)