Local newsTHRITHALA

തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനങ്ങൾക്ക് തുടക്കം

തൃത്താല ബ്ലോക്ക് പഞ്ചായത്ത് സ്വതന്ത്രമായി നടപ്പിലാക്കുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം. ചാലിശ്ശേരി പഞ്ചായത്തിലെ ആലിക്കര ആരോഗ്യ ഉപകേന്ദ്രത്തിൽ ബുധനാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചു.വയോജനങ്ങളുടെ ചികിത്സ സൗകര്യം സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റ് തൃത്താല ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വ്യവസ്ഥാപിതമായി സ്ഥാപിച്ചത്. തൃത്താല ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 30 ആരോഗ്യ ഉപകേന്ദ്രങ്ങളിൽ മാസത്തിലൊരിക്കൽ മെഡിക്കൽ യൂണിറ്റ് സന്ദർശനം നടത്തി പരിശോധനയും മരുന്നും പ്രിഫറൻസും ലഭ്യമാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ചാലിശ്ശേരി സാമൂഹിക ആരോഗ്യ  കേന്ദ്രത്തിന് കീഴിലുള്ള ആശുപത്രികളിലാണ് നിലവിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. തൃത്താല മേഖലയിലെ മുഴുവൻ  ആരോഗ്യ ഉപകേന്ദ്രങ്ങളിലേക്കും പ്രവർത്തനം ഉടനെ വ്യാപിക്കുന്നതാണ്. ഹെൽത്ത്‌ സൂപ്പർവൈസർ കെ. കെ. ഹുസ്സൈന്റെ മേൽനോട്ടത്തിൽ ഒരു ഡോക്ടർ, നേഴ്സ്, ഫാർമസിസ്റ്റ് തുടങ്ങിയവരാണ് മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ ഭാഗമായി സേവനമനുഷ്ഠിക്കുന്നവർ. സൗകര്യാർത്ഥം കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ആവശ്യമായ നഴ്സുമാർ ഇവർക്കൊപ്പം ചേരുന്നതുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button