ബി സ്മാർട്ട് അബാക്കസ് ഒന്നും മൂന്നും റാങ്കുകൾ കരസ്ഥമാക്കിയവരെ അനുമോദിച്ചു
എരമംഗലം:പെരുമ്പടപ്പ് പഞ്ചായത്തിലെ രണ്ട്,മൂന്ന്, പതിനൊന്ന് വാർഡ്കളിൽ ബി സ്മാർട്ട് അബാകസ് പദ്ധതി പരിശീലനം നൽകി കൊണ്ടിരിക്കുന്ന സെന്ററുകളിൽ നിന്ന് സംസ്ഥാന പരീക്ഷകളിൽ പങ്കെടുത്ത് ഒന്നാം റാങ്ക് നേടിയ ആതിൽ എം സ്, മൂന്നാർ റാങ്ക് നേടിയ മുഹമ്മദ് ഷഹീൻ എന്നിവരെയും, എ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികളെയും, ബി ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികളെയും അയിരൂർ എ യു പി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പൊതുപ്രവർത്തകരുടെയും സാന്നിധ്യത്തിൽ വെച്ച് അനുമോദിച്ചു.ചടങ്ങ് അരവിന്ദൻ മാസ്റ്ററുടെ അധ്യഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉത്ഘാടനം നിർവഹിച്ചു.കുട്ടികളുടെ മാനസിക വികാസത്തിനും സ്വഭാവ രൂപീകരണത്തിനും ഗണിതശാസ്ത്രം പോലെയുള്ള വിഷയങ്ങളെ ലഘൂകരിക്കുന്നതിനും ഗുണകരമായ പദ്ധതി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തുടക്കം കുറിച്ചതിന് ഡിവിഷൻ മെമ്പർ പ്രതേകം നന്ദി അറിയിച്ചു.. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജിത, അജീഷ, പൊതു പ്രവർത്തകരായ വത്സലകുമാർ, രതീഷ്, സജീവ്, സാജൻ, ഇൻസ്ട്രക്ടർ ജസീന ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു സ്മിത ടീച്ചർ സ്വാഗതവും ഹൃദ്യ ടീച്ചർ നന്ദിയും പറഞ്ഞു