Local newsTHRITHALA
കുമ്പിടി കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പില്ലറുകളുടെ നിര്‍മാണം പുരോഗമിക്കുന്നു
പൈലിംങ് നടന്ന ഭാഗത്താണ് പില്ലറുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്. 10 പില്ലറുകൾ ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞു. 418 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള ബ്രിഡ്ജ് മലപ്പുറം -പാലക്കാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ബ്രിഡ്ജ് ആണ് ഇത്. 29 തൂണുകളും 30 ഷട്ടറുകളും ഉൾകൊള്ളുന്ന ബ്രിഡ്ജിനു 102.72 കോടി രൂപയാണ് നിർമാണ ചെലവ്. കഴിഞ്ഞ ഡിസംബർ ആദ്യഘട്ടത്തിലാണ് ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. പദ്ധതി യാഥാർത്ഥ്യമായാൽ കുമ്പിടി മുതൽ കുറ്റിപ്പുറം വരെയുള്ള യാത്ര സൗകര്യം 3 കിലോമീറ്ററായി കുറഞ്ഞു കിട്ടുകയും അതിനോടൊപ്പം തന്നെ മേഖലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ സാധിക്കുകയും ചെയ്യും.