GULFLocal newsMALAPPURAMTHAVANURTHRITHALAVELIYAMKODE
ജിദ്ദയിൽ സൈക്കിളിൽ കാറിടിച്ച് മലപ്പുറം സ്വദേശി മരിച്ചു
![](https://edappalnews.com/wp-content/uploads/2023/07/1500x900_2023507-kuttyappu.jpg)
![](https://edappalnews.com/wp-content/uploads/2023/06/17adfc27-c70a-4442-a385-a92dccdd3e29-1-1024x1024.jpg)
ജിദ്ദ: സൈക്കിളിൽ കാറിടിച്ച് മലയാളി മരിച്ചു. മലപ്പുറം കാളികാവ് അഞ്ചച്ചവടി മൂച്ചിക്കൽ സ്വദേശി വെള്ളിലക്കുന്നൻ മുഹമ്മദ് എന്ന കുട്ട്യാപ്പു (57) ആണ് ജിദ്ദ ഹറാസാത്ത് റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്.ബൂഫിയ (ലഘു ഭക്ഷണശാല) ജീവനക്കാരനായ ഇദ്ദേഹം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് കട അടച്ച് സൈക്കിളിൽ റൂമിലേക്ക് പോകുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. ജിദ്ദ ജാമിഅ അൻഡലൂസിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ തന്നെ മറവ് ചെയ്യുന്നതിനുവേണ്ട നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു
![](http://edappalnews.com/wp-content/uploads/2025/01/logo.png)